Friday 22 April 2016



കേരളത്തിൽ കണ്ണൂർ ജില്ലയിൽ പേരാവൂർ ബ്ലോക്ക്‌ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഒരു 15 വയസ്സുള്ള പെൺകുട്ടി തുടർച്ചയായി നാല് ദിവസം പട്ടിണി കിടന്ന ശേഷം അഞ്ചാം ദിവസം ആത്മഹത്യ ചെയ്ത വാർത്ത മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്നതാണ് . അറുപതുവർഷം എൻറെ കേരളത്തെ ഭരിച്ച് മുടിച്ച് ഈ കുഞ്ഞനുജത്തിയെ വിശപ്പിൽ നിന്നും കരകേറ്റാൻ ശ്രമിക്കാതെ ആനപ്പിണ്ടത്തിനും, റീമ കല്ലിങ്ങലിൻറെ ആർത്തവ രക്തത്തിനും വേണ്ടി ശബ്ദമുയർത്തിയ കോൺഗ്രസ്സുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖത്തേറ്റ അടിയാണ് ശ്രുതിമോളുടെ പട്ടിണി കാരണം ഉള്ള ആത്മഹത്യ!! ഈ ആത്മഹത്യയ്ക്ക് യാതൊരു പ്രാധാന്യവും കല്പ്പിയ്ക്കാത്ത, അതിനെ വളച്ചൊടിച്ച് നിസ്സാരവൽക്കരിച്ച് മൗനം പാലിച്ച അല്ലയോ ബുദ്ധിജീവികളെ, മാധ്യമ പ്രവർത്തകരെ നിങ്ങളെയോർത്ത് കേരളം ലജ്ജിക്കുന്നു!! സ്വന്തം പഞ്ചായത്തിലെ ഒരു ബാലികയുടെ പോലും വിശപ്പുമാറ്റാൻ കഴിയാത്തവർ മൊത്തം കേരളത്തിലും എല്ലാവർക്കും ഭക്ഷണം കൊടുക്കും എന്നുപറയുമ്പോൾ കുറ്റിച്ചൂൽ ചാണകത്തിൽ മുക്കി മുഖത്തടിയ്ക്കണ്ടേ?? നട്ടെല്ലിനുറപ്പുള്ള കേരളീയർ ചെയ്യേണ്ടത് അതാണ്‌ !!! സ്വന്തം അഭിമാനത്തിന് ക്ഷതം ഏൽക്കും എന്നുകരുതി ആത്മഹത്യ ചെയ്ത ശ്രുതിമോളുടെ കുടുംബവും, വാങ്ങിച്ച തുകയ്ക്ക് വാലാട്ടിയ മുഖ്യധാരാ മാധ്യമങ്ങളും സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒത്തുചേർന്നപ്പോൾ നഷ്ടമായത് നാളെ നാടിൻറെ ഭാവിയാവേണ്ട ഒരു പാവം പെൺകുട്ടിയാണ് . ഇതിനകത്ത് മോദിയെയോ, ബി ജെ പി യെയോ വിമർശിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് ഇതും നാളെ മറവിലാണ്ടേക്കാം...ആ കുട്ടിയുടെ മരണശേഷം മുഖം രക്ഷിക്കുന്നതിനായി ആ പ്രദേശവാസികൾ, പ്രാദേശിക രാഷ്ട്രീയക്കാർ എന്തൊക്കെയോ വളച്ചൊടിച്ച് പറയുകയുണ്ടായി. ആ കുട്ടി എഴുതിവെച്ച കത്ത് മരണമൊഴിയാണ് അതുകൊണ്ട് നിഷേധിക്കാനാത്ത തെളിവാണ്, കുടുംബ വഴക്ക് കൊണ്ട് ആത്മഹത്യ ചെയ്തതല്ല എന്ന് തന്നെയാണ് ആതമഹത്യക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്. എനിക്ക് ഇനി വിശന്നിരിക്കാൻ വയ്യ എന്നാണ് പറഞ്ഞിരിക്കുന്നത് അവിടെ അരിയും മറ്റും ഉണ്ടായിരുന്നെങ്കിൽ 15 വയസ്സ് പ്രായമുള്ള ഒരു സാധാരണ ആദിവാസി കുടുംബത്തിലെ പെൺകുട്ടിയ്ക്ക് സ്വയം പാകം ചെയ്ത് കഴിക്കാവുന്നതേയുള്ളൂ , എന്നാൽ തുടർച്ചയായി നാല് ദിവസം പട്ടിണി കിടന്ന ശേഷം അഞ്ചാം ദിവസം ആണ് ആത്മഹത്യ ചെയ്തത്, ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി സ്വന്തം ഭാഗം ന്യായീകരിക്കാൻ മാദ്ധ്യമങ്ങളും , രാഷ്ട്രീയ ക്കാരും ശ്രമിക്കുന്ന സമയത്ത് ഇല്ലാതാവുന്നത് ആദിവാസികളും, ദളിതരും പട്ടിണി മരണം അനുഭവിക്കുന്നു എന്ന യാഥാർഥ്യമാണ്. ഇഷ്രത് ജഹാൻ എന്ന ഒരു തീവ്രവാദി മുസ്ലീം ചാവേറിന്റെ അന്വേഷണ റിപ്പോർട്ട്‌ തിരുത്തിയവർക്ക് ഒരു മലമൂട്ടിൽ താമസിക്കുന്ന നിരാലംബരായ ആദിവാസി കുടുംബത്തിലെ ഒരു സാധു പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ഉണ്ടാക്കാനാണോ ബുദ്ധിമുട്ട്? ഇനിയിപ്പോൾ ആ പെൺകുട്ടിയെ മാനസിക രോഗിയായും , പ്രേമനൈരാശ്യക്കാരിയായും ഒരുപക്ഷെ അതിലും മീതെ എന്തെങ്കിലുമൊക്കെയായി ചിത്രീകരിക്കാൻ തൽപര കക്ഷികളും , അവരുടെ പണം വാങ്ങി പെയ്ഡ് ന്യൂസ്‌ കൊടുക്കുന്ന മാധ്യമങ്ങളും ശ്രമിച്ചേക്കാം...ഉത്തരാഖണ്ടിലെ കുതിരയുടെ മരണം " ബി.ജെ.പി എം.എൽ.എ. ഗണേഷ് ജോഷി കാൽ തല്ലിയൊടിച്ച ശക്തിമാൻ ചത്തു " എന്ന് ബ്രേക്കിംഗ് ന്യൂസ്‌ ആയി നമ്മെ അറിയിച്ചവർ ഈയൊരു മരണം അറിഞ്ഞതേ, സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മാത്രമേ വാർത്ത കൊടുക്കുകയുള്ളൂ എന്നത്രേ മാധ്യമലോകത്തെ ഭീകരരുടെ പുതിയ നയം!! എം എൽ എ ഗണേഷ് ജോഷി തല്ലിയത് കുതിരയുടെ മുൻകാലിൽ, എന്നാൽ മുറിച്ചുമാറ്റിയത് കുതിരയുടെ പിൻകാൽ എന്ന സത്യം എത്ര പേർക്ക് അറിയാം ? പറഞ്ഞ തുക കൈയിൽ കിട്ടിയതിനു ശേഷം മാത്രമേ നിങ്ങൾക്ക് അനുകൂലമായ രീതിയിൽ ഞങ്ങൾ വാർത്ത കൊടുക്കുകയുള്ളൂ അതുവരെ ഞങ്ങൾ കാത്തിരിക്കാം എന്ന് ചില മാധ്യമങ്ങൾ തീരുമാനിച്ചതിന്റെ ഫലമാണ് നാം 24 മണിക്കൂർ വൈകി ശ്രുതിമോളുടെ മരണം ചാനലുകൾ വഴി അറിയാൻ ഇടയായത്. ശ്രുതിമോളുടെ കുടുംബം കൃഷിയിടവും,പുരയിടവും ഒക്കെ ഉള്ളവരാണ് എന്നൊക്കെ ചാനലുകൾ കാണിക്കുന്നുണ്ട് , അതിന്റെയൊക്കെ ആധാരം എവിടെയായിരിക്കും ? ഒരു പക്ഷെ ഏതെങ്കിലും ബാങ്കിന്റെ ലോക്കറിൽ പണയ വസ്തുവായി കിടക്കുന്നുണ്ടായിരിക്കാം? ഇന്നത്തെ കേരളത്തിന്റെ നിലയനുസരിച്ച് മിക്കവാറും സാധാരണ കുടുംബങ്ങളുടെയൊക്കെ വീടിന്റെയും പറമ്പിന്റെയും ആധാരം ബാങ്കുകാരുടെ ലോക്കറിലാണ്. ഇത്രയും വിപുലമായി കേരളം ചർച്ച ചെയ്യേണ്ട ഒരു വിഷയത്തിൽ മുഖം രക്ഷിയ്ക്കുന്നതിനായി രാഷ്ട്രീയക്കാരുടെ സമ്മർദ്ധത്തിനു വഴങ്ങി ആ പെൺകുട്ടിയുടെ അച്ഛൻ പ്രതികരിക്കുന്നതായാണ് സാധാരണ ഗതിയിൽ ശ്രുതിമോളുടെ അച്ഛന്റെ പ്രതികരണം കാണുമ്പോൾ തോന്നുക ,ഒരു പെൺകുട്ടിയുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയവർക്കെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതിപ്പെടുകയാണ്‌ വേണ്ടത് . ദുർജ്ജനങ്ങലിൽ നിന്നല്ല, കണ്മുമ്പിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കാത്ത സജ്ജനങ്ങളിൽ നിന്നാണ് സമൂഹത്തിന് കൂടുതൽ ദോഷം.